ഇരിങ്ങാലക്കുട : സ്വച്ഛ് സർവ്വേക്ഷന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇനി പൊതുജങ്ങൾക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഈ ബോട്ടിൽ കളക്ഷൻ ബിന്നിൽ നിക്ഷേപിക്കാം.
നഗരത്തിലെ പ്രധാന 25 ഇടങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കും.
മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ ചുവടു വയ്ക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഒപ്പം കെ എൽ എഫ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി എൽ എന്നിവർ 2 ബോട്ടിൽ ബൂത്ത് വീതവും ചെമ്പകശ്ശേരി ഗ്രൂപ്പ് ഒരു ബോട്ടിൽ ബൂത്തും സംഭാവന ചെയ്തു.
Leave a Reply