ഇരിങ്ങാലക്കുട : ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെ.ഒ. വിൻസെന്റ് മാസ്റ്ററുടെയും നിസാന ബിമൽ ജാസ്മിന്റെയും സ്മരണാർത്ഥം ജൂൺ 28ന്
ടൗൺഹാളിൽ ചിത്രരചനാ മത്സരവും കരോക്കെ ഗാനാലാപന മത്സരവും സംഘടിപ്പിക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
യുകെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വാട്ടർ കളർ മത്സരവും 6 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ് മത്സരവും ആണ് സംഘടിപ്പിക്കുന്നത്.
വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന ഗാനാലാപന മത്സരം യുവതലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്യും.
ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി എന്നിവർ രചിച്ച ഗാനങ്ങളാണ് ആലപിക്കേണ്ടത്.
18 വയസ്സ് വരെയുള്ളവർ, 18 വയസ്സിനു മുകളിൽ വരുന്നവർ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ : 9744832277, 9947117145, 8281558161
Leave a Reply