ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിങ്ങിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീൻ മുരിയാട് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകൾ ആദ്യഘട്ടത്തിൽ റീചാർജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് പഞ്ചായത്ത് ആവിഷ്കരിച്ചു.

കൂടാതെ എൻ.ആർ.ഇ.ജി.യും കിണർ റീചാർജിങ്ങിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 300 എൻ.ആർ.ഇ.ജി. പദ്ധതിക്ക് പുറമേ 25 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി നീക്കി വെച്ചിട്ടുള്ളത്.

പഞ്ചായത്തിൻ്റെ ഇ.എം.എസ്. ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമത്തിൽ വെച്ച് ബ്രോഷർ പ്രകാശനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

വി.ഒ. ഗീത പദ്ധതി വിശദീകരിച്ചു.

മുരിയാട് മേഖലയിലെ ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് ഹാളിലും പുല്ലൂർ മേഖലയിലെ ഗുണഭോക്തൃ സംഗമം പുല്ലൂർ ബാങ്ക് ഹാളിൽ നടന്നു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, ഭരണ സമിതി അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, എ.എസ്. സുനിൽകുമാർ, ജിനി സതീശൻ, നിഖിത അനൂപ്, മണി സജയൻ, ആർ.എച്ച്.ആർ.ഡി.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ പോൾ, വി.ഇ.ഒ. തനൂജ, സെക്രട്ടറി പി.ബി. ജോഷി എന്നിവർ പ്രസംഗിച്ചു.

റെയിൻ വാട്ടർ ഹാർവെസ്റ്റിങ്ങ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് സെൻ്ററാണ് നിർവ്വഹണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *