ഇരിങ്ങാലക്കുട : കെ കരുണാകരൻ്റെ 14-ാം ചരമവാർഷിക ദിനം വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ സമ്മേളനം കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ധർമ്മജൻ വില്ലേടത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് എ എ മുസമ്മിൽ അധ്യക്ഷത വഹിച്ചു.
ഇ വി സജീവ്, എ ചന്ദ്രൻ, സലലി അറക്കൽ, അബ്ദുൽ നാസർ, എ ആർ രാംദാസ്, കെ ഐ നജാഹ്, ജോസഫ്, സാബു കണ്ടത്തിൽ, മഹേഷ് ആലുങ്കൽ, സനീഷ്, കെ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
Leave a Reply