ഇരിങ്ങാലക്കുട : കേരളത്തിൽ ആദ്യമായി ഏർപ്പെടുത്തിയ വീട്ടിലെ ലൈബ്രറി പുരസ്കാര സമർപ്പണം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും, ശാസ്ത്ര പ്രചാരകനും സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളം സ്വന്തം വീട്ടിൽ ഒരുക്കിയ ഒരു വലിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു നൽകുകയായിരുന്നു. അതിൽ നിന്ന് വന്ന മറ്റൊരു ആശയമായിരുന്നു വീട്ടിലെ ലൈബ്രറി പുരസ്കാര സമർപ്പണം.
യോഗത്തിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും വയലാർ അവാർഡ് ജേതാവുമായ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ, റഷീദ് കാറളം, സതീഷ് വിമലൻ, അഡ്വ. രാജേഷ് തമ്പാൻ, രമേശൻ നമ്പീശൻ, ടി.എസ്. ശശികുമാർ, എം.എ. ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.
പുരസ്കാര ജേതാക്കളായ
രാധാകൃഷ്ണൻ വെട്ടത്ത്, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, മംഗള കരാട്ടുപറമ്പിൽ എന്നിവർക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു.
ജൂറി പുരസ്കാരത്തിന് അർഹരായ ശ്രീജ വേണുഗോപാൽ, ദയ, മിനി രാകേഷ്, ദിലീപൻ പൊയ്യ, കെ. വേണുഗോപാൽ, ഇ.ഡി. അഗസ്റ്റിൻ, പ്രീതി രാകേഷ്, മോഹനൻ വെളളൂപറമ്പിൽ, സുജാത സോമൻ എന്നിവരെയും വേദിയിൽ ആദരിച്ചു.
Leave a Reply