ഇരിങ്ങാലക്കുട : നഗരസഭയുടെ നേതൃത്വത്തിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ മുനിസിപ്പൽ പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും നെഹ്റു പ്രതിമയ്ക്ക് മുന്നിലും നടത്തിയ പുഷ്പാർച്ചനയോടെ ആരംഭിച്ചു.
തുടർന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതവും സെക്രട്ടറി എം എച്ച് ഷാജിക്ക് നന്ദിയും പറഞ്ഞു.
ഉച്ചതിരിഞ്ഞ് അരങ്ങേറിയ വർണ്ണ ശബളമായ റിപ്പബ്ലിക് ദിന റാലിയിൽ കാവടി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭാരതമാതാവും ഒപ്പം ചെയർപേഴ്സൺ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൗരപ്രമുഖർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സ്കൂൾ – കോളെജ് വിദ്യാർത്ഥികൾ, എൻസിസി, സ്റ്റുഡൻ്റ് പോലീസ്, സ്കൗട്ട് വൊളൻ്റിയർമാർ തുടങ്ങിയവർ അണിനിരന്ന് നഗരവീഥികൾ കീഴടക്കി.
Leave a Reply