ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ദേശീയ പതാക ഉയർത്തി.
മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ വിബിൻ വെള്ളയത്ത് ആശംസകൾ അർപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി, അഡ്വ ഗോകുൽ, എൻ ഒ ഷാർവി, ഡേവിസ് ഷാജു, കെ എസ് യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്റ്റ്സൺ ബിജു, മുൻ ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply