മഹാത്മാഗാന്ധി അനുസ്മരണവും വിജ്ഞാന സദസ്സും നടത്തി

ഇരിങ്ങാലക്കുട : ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയും സബർമതി സാംസ്കാരിക വേദി പടിയൂരും സംയുക്തമായി പടിയൂർ സെൻ്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിദിന അനുസ്മരണവും പുഷ്പാർച്ചനയും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ വി എ വർഗീസ് ഉദ്ഘാടനം ചെയ്തു.

പഠന ക്ലാസ്സ്, ക്വിസ് മത്സരം, വായനാ മത്സരം എന്നിവയ്ക്ക് ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ പി കെ ജിനൻ നേതൃത്വം നൽകി.

ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി എം സനൽകുമാർ, ടി എസ് പവിത്രൻ, സ്കൂൾ മാനേജർ മാർട്ടിൻ പെരേര, സബർമതി ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, ജോയ്സി ആൻ്റണി, ഹാജിറ റഷീദ്, ഗാന്ധി ദർശൻ സ്കൂൾ ചാർജ് ലാലി ദേവസ്സി എന്നിവർ പ്രസംഗിച്ചു.

സബർമതി പ്രസിഡന്റ് ബിജു ചാണാശ്ശേരി സ്വാഗതവും അധ്യാപിക വിൻജു നന്ദിയും പറഞ്ഞു.

ജില്ലാ തലത്തിൽ ഗാന്ധിയൻ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സി എസ് ആദിലക്ഷ്മിക്കും, ക്വിസ് – വായനാ മത്സരത്തിൽ വിജയികളായവർക്കും പ്രത്യേകം സമ്മാനം നൽകി.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *