ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വാർഷികം യൂണിയൻ ഓഫീസിൽ നടന്നു.
പ്രതിനിധി സഭാംഗം ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ടും വരവ് – ചെലവ് കണക്കും യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ അവതരിപ്പിച്ചു.
ഇൻസ്പെക്ടർ ട്രെയിനി ബി. രതീഷ് ബജറ്റ് അവതരിപ്പിച്ചു.
സുനിൽ കെ. മേനോനെ പ്രോഗ്രാം കോർഡിനേറ്ററായി തെരഞ്ഞെടുത്തു.
താലൂക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ. അജിത്കുമാർ, എൻ. ഗോവിന്ദൻകുട്ടി, ബിന്ദു ജി. മേനോൻ, രവി കണ്ണൂർ, കെ. രാജഗോപാലൻ, നന്ദൻ പറമ്പത്ത്, എം.എസ്.എസ്. അംഗങ്ങളായ അമ്പിളി അജിത്കുമാർ, വിജി അപ്പു, അംബിക കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഖജാൻജി സി. വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. ശ്രീവിദ്യ നന്ദിയും പറഞ്ഞു.
Leave a Reply