ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ കൂളിമുട്ടം ഭജനമഠം സ്വദേശികളായ ഇളയാരം പുരക്കല്‍ വീട്ടില്‍ രാഹുല്‍രാജ് (31), കൂരമ്പത്ത് വീട്ടില്‍ അഖില്‍ (31) എന്നിവരെ കാപ്പ ചുമത്തി തടങ്കലിലാക്കി.
രാഹുല്‍രാജിന് 2019ല്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമ കേസ്സും, മതിലകം സ്റ്റേഷന്‍ പരിധിയില്‍ 2021, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് വധശ്രമ കേസ്സുകളും, കൈപ്പമംഗലം സ്റ്റേഷനിൽ 2022ലും 2024ലും രണ്ട് വധശ്രമ കേസ്സുകളും, 2024ല്‍ മാനന്തവാടി സ്റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമ കേസ്സും, 2017, 2018, 2019 വര്‍ഷങ്ങളില്‍ മതിലകം സ്റ്റേഷന്‍ പരിധിയിൽ 8 അടിപിടി കേസ്സും ഉള്‍പ്പെടെ 17 ഓളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്.
മതിലകത്തെ വധശ്രമക്കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
അഖില്‍ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2023, 2024 വര്‍ഷങ്ങളില്‍ മൂന്ന് വധശ്രമ കേസ്സുകളും, കൈപ്പമംഗലം സ്റ്റേഷന്‍ ലിമിറ്റില്‍ 2022ല്‍ ഒരു വധശ്രമ കേസ്സും, മതിലകം സ്റ്റേഷന്‍ പരിധിയില്‍ 2011, 2023, 2024 വര്‍ഷങ്ങളില്‍ 3 അടിപിടി കേസ്സും ഉള്‍പ്പെടെ 7 ഓളം ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്. മതിലകത്തെ വധശ്രമ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് രാഹുല്‍രാജിനെ ഒരു വര്‍ഷത്തേക്കും, അഖിലിനെ 6 മാസത്തേക്കും കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
മതിലകം പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, എ എസ് ഐ മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
Leave a Reply