ഇരിങ്ങാലക്കുട : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിച്ചു.
ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.
‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ വേഷമണിഞ്ഞ് കുട്ടികൾ അദ്ദേഹത്തെ അനുസ്മരിച്ചു.
തുടർന്ന് ഇന്ത്യയുടെ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആദർശത്തെ ആവിഷ്കരിക്കുന്ന നൃത്തപരിപാടികൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയവ അരങ്ങേറി.
ശേഷം വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്ന് ഏകതാപ്രതിജ്ഞ എടുത്തു. പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏകതാദിനസന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി കുട്ടികൾ ഘോഷയാത്ര നടത്തി.
എല്ലാ ക്ലാസ്സുകളിലും പ്രസംഗപരിപാടികളും സംഘടിപ്പിച്ചു.












Leave a Reply