ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.
എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ വിവേകാനന്ദൻ, ട്രഷറർ സുബ്രഹ്മണ്യൻ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.
മലയാളവിഭാഗം മേധാവി ബിന്ദുമതി സ്വാഗതവും ഹിന്ദിവിഭാഗം മേധാവി ബീന നന്ദിയും പറഞ്ഞു.
തെയ്യം, ഒപ്പന, മാർഗ്ഗംകളി, കളരിപ്പയറ്റ്, തിരുവാതിരകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
തൃശൂർ പൂരത്തിന്റെ ആവിഷ്കാരവും ഉണ്ടായിരുന്നു. കേരളത്തെക്കുറിച്ചുള്ള സംഘഗാനം, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.
അഞ്ചാംക്ലാസ്സിലെ വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.
അധ്യാപകരായ ദിവ്യ, അമ്പിളി, അനിത എന്നിവർ നേതൃത്വം നൽകി.












Leave a Reply