ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള “ഒഡീസി” സംഘടിപ്പിച്ചു.
സ്കൂളിലെ ശാസ്ത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്.
ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, സ്കൂൾ ഇന്നൊവേഷൻ സെൽ, സ്കൂൾ ക്വാളിറ്റി അസ്സെസ്സ്മെന്റ് & അഷ്വറൻസ് കോർഡിനേറ്റർ സവിത മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ സ്റ്റാളുകളിലായി വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശന വസ്തുക്കൾ ഒരുക്കിയിരുന്നു.
ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.
മൂന്നാം ക്ലാസ്സ് മുതലുള്ള കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.
ശാസ്ത്രപ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയായ തോമസ് ജെ. തെക്കേത്തലയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്ത ഹ്യൂമനോയ്ഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.












Leave a Reply