ഇരിങ്ങാലക്കുട : ബൈക്കിൽ പോയ ജ്വല്ലറി ഉടമയെയും ഭാര്യയെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ എത്തിയ രണ്ടുപേർ 3 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ കവർന്നു.
മാപ്രാണം സെൻ്ററിൽ ജ്വല്ലറി നടത്തുന്ന മുംബൈ സ്വദേശി അശോക് ചവാനും ഭാര്യയും വെള്ളിയാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴിക്കാട്ടുകോണത്ത് വെച്ച് കവർച്ച നടന്നത്.
ഇവരുടെ ബൈക്കിനെ പിന്തുടർന്ന് മറ്റൊരു ബൈക്കിൽ എത്തിയ കവർച്ചാസംഘം ആഭരണങ്ങൾ അടങ്ങിയ സഞ്ചി ഇവരിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അശോക് വണ്ടി നിർത്തിയപ്പോൾ കത്തി കാണിച്ച് സഞ്ചി തട്ടിയെടുക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി ബി കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
Leave a Reply