ഇരിങ്ങാലക്കുട : പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ച് രണ്ട് വർഷത്തോളമായിട്ടും താളംതെറ്റി തുടരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സിപിഐ ഇരിങ്ങാലക്കുട ടൗൺ സെന്റർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ കേരള പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു.
ബ്രാഞ്ച് സമ്മേളനം ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.
അഡ്വ കെ ജി അജയ്കുമാർ അധ്യക്ഷത വഹിച്ചു.
എൻ കെ ഉദയപ്രകാശ്, കെ എസ് പ്രസാദ്, അഡ്വ രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ, വി എസ് വസന്തൻ, കെ ഗോപാലകൃഷ്ണൻ, പി കെ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply