ഇരിങ്ങാലക്കുട : അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ മേഖലയിലെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക് നടത്തിയത്.
പണിമുടക്കിയ ജീവനക്കാർ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷന് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഡോ എം ജി സജേഷ് അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ എം നൗഷാദ്
ഉദ്ഘാടനം ചെയ്തു.
എ കെ എസ് ടി യു ജില്ലാ സെക്രട്ടറി സി വി സ്വപ്ന,
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ജി പ്രസീത, എസ് ഭാനുശാലിനി, പി കെ ഉണ്ണികൃഷ്ണൻ, പി ബി മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ജി കണ്ണൻ, സി വി സവിത, ഇ എ ആശ, എം ആർ രാജിമോൾ, ഡോ കിരൺമേനോൻ എന്നിവർ നേതൃത്വം നൽകി.
എം കെ ഉണ്ണി സ്വാഗതവും ഇ ജി റാണി നന്ദിയും പറഞ്ഞു.
Leave a Reply