ഇരിങ്ങാലക്കുട : ഐ എം എ വനിതാ വിഭാഗമായ വിംസ് ന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ ലയൺസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.
മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ എം ആർ രാജീവ് ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.
ഡബ്ലു ഐ എം എ പ്രസിഡന്റ് ഡോ മഞ്ജു, സെക്രട്ടറി ഡോ റീജ, ഡോ ഉഷാകുമാരി, ഡോ ഹരീന്ദ്രനാദ്, ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply