ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് ജനുവരി 17ന് കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ചും തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിൽ വെച്ചും മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്തിനെ ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയിലടിച്ചും മാരകമായി ദേഹോപദ്രവം എൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ.
സംഭവത്തിൽ സൈജിത്തിൻ്റെ അനുജൻ സാഹുൽജിത്തിനെയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു.
വെമ്പല്ലൂർ സ്വദേശികളായ ചളളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ബൈജു, മുല്ലേഴത്ത് വീട്ടിൽ രാജേഷ് മകൻ റോഹിത്, ചള്ളിയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സൈജിത്തിൻ്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുണിൻ്റെ നേതൃത്വത്തിൽ, എസ് ഐ സാലീം, എസ് ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply