ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സൗത്ത് വെസ്റ്റ് യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും നടത്തി.
യോഗം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എൻ. വിജയഗോപാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം എം.കെ. ഗോപിനാഥൻ നവാഗതർക്ക് സ്വീകരണം നൽകി.
യൂണിറ്റ് പ്രസിഡന്റ് കെ.പി. സുദർശനൻ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യൻ, ബ്ലോക്ക് സെക്രട്ടറി കെ.എം. അജിത്കുമാർ, ബ്ലോക്ക് ട്രഷറർ എം.ആർ. വിനോദ്കുമാർ, യൂണിറ്റ് സെക്രട്ടറി പി.കെ. യശോധരൻ, യൂണിറ്റ് ട്രഷറർ ലാലു തോമസ്
എന്നിവർ പ്രസംഗിച്ചു.
Leave a Reply