ഇരിങ്ങാലക്കുട : കൂടൽമാണിക്യത്തിലെ ജാതീയ വിവേചനത്തിനെതിരെ ക്ഷേത്രത്തിലേക്ക് സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ എം.എന്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ മുഖ്യപ്രഭാഷണം നടത്തി.
വി.എ. ദിനേശന്‍, ഗീത പ്രകാശ്, പി.എന്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
സുമേഷ് കൃഷ്ണന്‍ സ്വാഗതവും സുരേന്ദ്രന്‍ പരിയാരം നന്ദിയും പറഞ്ഞു.
ബിനോയ് കൃഷ്ണന്‍കുട്ടി, പ്രകാശ് അഭിലാഷ്, അജയന്‍ മാപ്രാണം, ഗീത ബിനോയ്, എം.വി. രവീന്ദ്രന്‍, ജാനകി എന്നിവര്‍ നേതൃത്വം നല്‍കി.
മാർച്ച് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് വച്ച് പൊലീസ് തടഞ്ഞു.
Leave a Reply