ഇരിങ്ങാലക്കുട : ദിനംപ്രതി നിരവധിയാളുകൾ കയറിയിറങ്ങുന്ന ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിലെ റൂറൽ ജില്ലാ ട്രഷറി, മുകുന്ദപുരം സബ് ട്രഷറി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ടോയ്ലറ്റ് സംവിധാനം ഇരുട്ടിൽ തപ്പിയാണ് നിലനിൽക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
വിശ്വസിച്ചേ പറ്റൂ, അതാണ് വാസ്തവം. നിലവിലുള്ള ട്യൂബ് ലൈറ്റുകൾ കത്തുന്നില്ല, ബൾബ് ഇടാനുള്ള ഹോൾഡർ ശൂന്യവുമാണ്.
ഇരുട്ടിൽ തപ്പി വേണം ഇവിടെയെത്തുന്ന സാധാരണക്കാർ ഈ ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കാൻ.
പരാതി നൽകാനും പരാതി പരിഹരിക്കാനും അധികാരമുള്ള അധികൃതരുടെ മൂക്കിൻ തുമ്പിലാണ് ഈ അശ്രദ്ധ എന്ന് പറയാതെ വയ്യ.
നൂറിലധികം ആളുകൾ ദിവസവും വരുന്ന ട്രഷറികൾക്ക് സമീപമുള്ള ഇരുട്ടു മുറിയിലെ ടോയ്ലറ്റ് സംവിധാനം ഉപയോഗിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വിഷയത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തണം എന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.
Leave a Reply