വെള്ളാങ്ങല്ലൂര്‍ : എം.കെ. ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്.
മുസ്ലീം ലീഗിന്റെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരിക്കെ മരിച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്ന എം.കെ. ഇബ്രാഹിം ഹാജിയുടെ ഓര്‍മ്മക്കായാണ് ജനസേവ പുരസ്കാരം നല്‍കുന്നത്.
10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
വെള്ളാങ്ങല്ലൂരിലും സമീപ പഞ്ചായത്തുകളിലും ആതുര സേവന രംഗത്ത് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ യൂസഫ് പടിയത്ത്, എ.എം. ഷാജഹാന്‍, അയൂബ് കരൂപ്പടന്ന എന്നിവര്‍ പറഞ്ഞു.
30ന് വൈകീട്ട് 4 മണിക്ക് കരൂപ്പടന്ന പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എം.കെ. ഇബ്രാഹിം ഹാജി അനുസ്മരണചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പുരസ്കാര സമര്‍പ്പണം നടത്തും.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തും.
ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുമെന്നും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ. സക്കത്തുള്ള, കെ.എം. സക്കീര്‍ ഹുസൈന്‍, സി.കെ. അബ്ദുള്ള എന്നിവര്‍ അറിയിച്ചു.
Leave a Reply