ഇരിങ്ങാലക്കുട : കൃഷിഭവനിൽ ജൂൺ 26ന് രാവിലെ 10 മണി മുതൽ ഞാറ്റുവേല ചന്ത സംഘടിപ്പിക്കും.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിക്കും.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും.
തുടർന്ന് കർഷകസഭയും ഉണ്ടായിരിക്കും.
ചന്തയിൽ മണ്ണിന്റെ സാമ്പിൾ പരിശോധന ലഭ്യമാകും.
ചന്തയിലെ അഗ്രോ സർവീസ് സെൻ്റർ ഹരിത അർബൻ മാർക്കറ്റ് മുഖേന ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വില്പന ഉണ്ടായിരിക്കും.
പച്ചക്കറി തൈകൾ, ചെണ്ടുമല്ലി, വാടാർമല്ലി തൈകൾ, വിത്തുകൾ ഫലവൃക്ഷ തൈകൾ, ജൈവ വളങ്ങൾ, ജീവാണു വളങ്ങൾ, പ്ലാവ് : റെഡ് ജാക്ക്സിന്ധുരം, വിയറ്റ്നാം ഏർലി, വിയറ്റ്നാം സൂപ്പർ ഏർലി ഡങ് സൂര്യ, മാവ് : മൂവാണ്ടൻ, മൽഗോവ, പ്രിയോർ, കോട്ടൂർകോണം, മിയസാക്കി, കാലപ്പടി, നീലം, റംബുട്ടാൻ : എൻ 18 ഫിലോസൻ, മുന്തിരി, വൈറ്റ്, അബ്യു, ചാമ്പ, മാങ്കോസ്റ്റിൻ, ഗ്രാമ്പു, കടപ്ലാവ്, ടിഷ്യു കൾച്ചർ വാഴ : സ്വർണ്ണമുഖി, റോബസ്റ്റ, നേന്ത്രൻ, അമ്പഴം, മാതളം, ജാതി വിശ്വ ശ്രീ, കേരള ശ്രീ, കശുമാവ്, കോവൽ, അവകാഡോ, അരിനെല്ലി, കുറ്റി കുരുമുളക്, വള്ളി കുരുമുളക്, പേര, കിപ്പര, തേനിപിങ്ക്, കിരൺ, ചാമ്പ ബിൽ ചാമ്പ, റോസ് ചാമ്പ, ഡെൽഹിരി ,ചെറുനാരകം, വാടുകപ്പുളി, സർവ്വസുഗന്ധി, പപ്പായ റെഡ് ലേഡി, മുരിങ്ങ, ഡ്രാഗൺഫ്രൂട്ട് എന്നീ നടീൽ വസ്തുക്കൾ വിൽപ്പനയ്ക്ക് ലഭ്യമാകും.
Leave a Reply