ഇരിങ്ങാലക്കുട : ബസ്സുകളുടേയും ജീവനക്കാരുടെയും കുറവു മൂലം നിര്‍ത്തി വെച്ചിരുന്ന അവധിക്കാല ഉല്ലാസയാത്രകള്‍ വീണ്ടും ആരംഭിക്കാൻ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി.
രണ്ടു ദിവസത്തെ വയനാട് യാത്രയടക്കം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിരവധി യാത്രകളാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതു അവധി ദിവസങ്ങളിലാണ് ഉല്ലാസയാത്രകള്‍.
തിരുവൈരാണിക്കുളം ഒരാള്‍ക്ക് 350 രൂപയും നെല്ലിയാമ്പതിക്ക് 660 രൂപ, സൈന്റ് വാലിയിലേക്ക് 1720 രൂപ, ഗവിയിലേക്ക് 2350 രൂപ, മാമലക്കണ്ടം, മൂന്നാര്‍ ജംഗിള്‍ സഫാരിക്ക് 1020 രൂപ, മലക്കപ്പാറയിലേക്ക് 570 രൂപ,മാംഗോ മെഡോസിലേക്ക് 1610 രൂപ, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് 1410 രൂപ, വയനാട് 2 ദിവസത്തെ യാത്രയ്ക്ക് 3340 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
വയനാട് പാക്കേജില്‍ രാത്രിയില്‍ സ്റ്റേ സൗകര്യം, ഭക്ഷണം എന്നിവയടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡോര്‍മെട്രി സംവിധാനം അല്ലെങ്കില്‍ ബസ്സിലുള്ള സ്‌റ്റേ എന്നിവയാണ് നല്‍കുന്നത്.
ഹോട്ടല്‍ വേണ്ടവര്‍ സ്വന്തം ചെലവില്‍ റൂമെടുക്കേണ്ടി വരും.
ഫെബ്രുവരി 5ന് മാംഗോമെഡോസിലേക്കും, 23ന് പുലര്‍ച്ചെ 3.30ന് സൈലന്റ്‌വാലി, 25 പുലര്‍ച്ചെ 2ന് ഗവി, ഫെബ്രുവരി 1, 8, 15, 28 തിയ്യതികളില്‍ രാവിലെ 5.30ന് മാമലക്കണ്ടം, മൂന്നാര്‍ ജംഗിള്‍ സഫാരി, 9നും 23നും രാവിലെ 6.30ന് മലക്കപ്പാറ, 2നും 16നും രാവിലെ 6.30ന് നെല്ലിയാമ്പതി, 16ന് രാവിലെ 5 മണിക്ക് മാംഗോമെഡോസ്, 26ന് രാവിലെ 5 മണിക്ക് മറയൂര്‍ കാന്തല്ലൂര്‍, 22ന് പുലര്‍ച്ചെ 2 മണിക്ക് ഗവി എന്നിങ്ങനെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. 5 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഫുള്‍ ടിക്കറ്റ് വേണം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0480 2823990, 9633979681 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Leave a Reply