അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം പകൽവീട്ടിൽ സംഘടിപ്പിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മഞ്ജു ജോർജ്ജ് ആശംസകൾ നേർന്നു.

മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി.

യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീദ മെഗാ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.

തുടർന്ന് വെളളാങ്ങല്ലൂർ ആയുർവേദ ഡിസ്പെൻസറിലെയും വിവിധ ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെയും നൃത്തയോഗ അവതരണവും അരങ്ങേറി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ്, ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാർ തുടങ്ങി 80 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *