ഇരിങ്ങാലക്കുട : ഉപജില്ലയിലെ അധ്യാപകർക്കായി ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം ഗവ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.
ഉപജില്ല എച്ച് എം ഫോറം കൺവീനർ സിന്ധു മേനോൻ അധ്യക്ഷത വഹിച്ചു.
സമ്മേളനം ഇരിങ്ങാലക്കുട ബിപിസി കെ ആർ സത്യപാലൻ ഉദ്ഘാടനം ചെയ്തു.
വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ എച്ച് എം ഹേമ മുഖ്യാതിഥിയായി.
ഗവ എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് പി ബി അസീന ആശംസകൾ നേർന്നു.
എൻ എസ് സുമിത സ്വാഗതവും കുളിർമ്മ ബീവി നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ സെഷനുകളിലായി ലാംഗ്വേജ് സ്കിൽ ക്ലാസുകൾ നടന്നു.
Leave a Reply