ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളെജിന്റെ 61-ാമത് കോളെജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും “സല്യൂട്ടോ വിറ്റേ 2025” എന്ന പേരിൽ ആഘോഷിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ സംസ്ഥാനത്തിന്റെ സാംസ്‌കാരിക- സാമൂഹിക പുരോഗതിയിൽ നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും സെന്റ് ജോസഫ്സ് കോളെജ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന അധ്യാപകരായ രസതന്ത്ര വിഭാഗം മേധാവി ഡോ സി ഡീന ആന്റണി, അസോസിയേറ്റ് പ്രൊഫ ഡോ വി ബിൻസി വർഗീസ്, സെൽഫ് ഫിനാൻസിങ് ഇംഗ്ലീഷ് വിഭാഗം മേധാവി പി ശാന്തി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ മദർ ഡോ സിസ്റ്റർ ആനി കുര്യാക്കോസ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
കോളെജ് പ്രിൻസിപ്പൽ റവ ഡോ സിസ്റ്റർ ബ്ലെസ്സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ പാവനാത്മ പ്രൊവിൻസ് സുപ്പീരിയർ ജനറലും മാനേജറുമായ റവ ഡോ സിസ്റ്റർ ട്രീസ ജോസഫ്, വാർഡ് കൗൺസിലർ മിനി സണ്ണി, പി ടി എ വൈസ് പ്രസിഡന്റ് പി എൻ ഗോപകുമാർ, ജന്തുശാസ്ത്ര വിഭാഗം മേധാവി ജി വിദ്യ, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ എ എൽ മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കോളെജ് യൂണിയൻ ചെയർപേഴ്സൺ ഗായത്രി മനോജ് നന്ദി പറഞ്ഞു.
തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.
Leave a Reply