ഇരിങ്ങാലക്കുട : സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലംതല റിപ്പോർട്ടിംഗ് നടന്നു.
ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് പാർട്ടി കോൺഗ്രസ് റിപ്പോർട്ടിംഗ് ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ നന്ദിയും പറഞ്ഞു.












Leave a Reply