ഇരിങ്ങാലക്കുട : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്. ആര്‍. ഡി. ദേശീയ തലത്തില്‍ ഹൈസ്‌കൂള്‍ മുതല്‍ എഞ്ചിനീയറിങ് വരെയുള്ള വിദ്യാര്‍ഥികളുടെ സാങ്കേതിക- കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ”തരംഗ് മേള” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിവിധ വിദ്യാർഥികൾ തയ്യാറാക്കിയ നൂതനാശയങ്ങളുടെ ആവിഷ്കാരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന് ശേഷം കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളെജിൽ ടെക്‌നിക്കല്‍ ക്വിസ് മത്സരങ്ങള്‍, ഡിബേറ്റ്, ടൈപ്പ് റേസിംഗ്, റോബോ റേസ്, ഹാക്കിങ് റിയൽ വേൾഡ് സീനാരിയോ ഇൻ റിയൽ ടൈം, സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ആൻഡ് തെറാപ്പി എന്നീ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തില്‍ സെമിനാർ എന്നിവ നടന്നു.
ഞായറാഴ്ച മുതല്‍ സര്‍ക്യൂട്ട് ഫ്യൂഷന്‍, ഡിസൈന്‍ ഡൈവ് (വെബ് പേജ് ഡിസൈനിങ്), കോഡ് സ്പ്രിന്റ് (കമ്പ്യൂട്ടര്‍ കോഡിങ്ങിലുള്ള മികവ് വിലയിരുത്തല്‍), സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
ആളൂർ പ്രസിഡൻസി കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.
സിനിമാതാരം ജെയിംസ് ജോസ് മുഖ്യാതിഥിയായി.
ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍കുമാര്‍, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ നൈസൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡേവിസ് മാസ്റ്റർ, കുറുംകുഴൽ ആർട്ടിസ്റ്റ് കെ. എ. അൻപുനാഥ്, കല്ലേറ്റുംകര ബി. വി. എം. എച്ച്. സ്കൂൾ മാനേജർ വർഗീസ് പന്തല്ലൂക്കാരൻ, കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളെജ് പ്രിൻസിപ്പൽ ആർ. ആശ, സ്റ്റുഡൻ്റ് കോർഡിനേറ്റർ ടി. എസ്. ഗൗതം
എന്നിവർ പങ്കെടുത്തു.
Leave a Reply