ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണി സെന്ററിൽ ഷുഹൈബ് അനുസ്മരണ ജ്വാല സദസ്സ് സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സഞ്ജയ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു.
അനുസ്മരണ സദസ്സ് മുതിർന്ന കോൺഗ്രസ് നേതാവ് തങ്കപ്പൻ പാറയിൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്
മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു ആന്റണി അനുസ്മരണ സന്ദേശം നൽകി.
നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് മോഹൻ, ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, മണ്ഡലം ഭാരവാഹികളായ മണികണ്ഠൻ പാറയിൽ, മിഥുൻ, ഫെസ്റ്റിൻ, ആനന്ദ്, കെ എസ് യു ജില്ലാ സെക്രട്ടറി ഗൃഹേഷ്, ശരത്, ശ്രീജിത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി ടി സൈമൺ, വേണു, ശശി കല്ലട, ബാബു പെരുമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply