ഇരിങ്ങാലക്കുട : നാട്ടുത്സവമായ “വർണ്ണക്കുട” യോടനുബന്ധിച്ച് നടത്തുന്ന സ്റ്റേജ് ഷോകൾ ഡിസംബർ 26 മുതൽ 29 വരെ മുനിസിപ്പൽ മൈതാനിയിൽ നടക്കും.
ഡിസംബർ 26 വ്യാഴാഴ്ച രാവിലെ 11ന് ഫോട്ടോ പ്രദർശനം ഉദ്ഘാടനം. വൈകീട്ട് പൊതുസമ്മേളനത്തിന് മുന്നോടിയായി 4.30ന് സജു ചന്ദ്രന്റെ നേതൃത്വത്തിൽ താളവാദ്യോത്സവം അരങ്ങേറും. തുടർന്ന്
6 മണിക്ക് വർണ്ണക്കുട തീം സോംഗിന്റെ നൃത്താവിഷ്കാരത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ജന്മനാടിന്റെ സ്നേഹാദരം ഉദ്ഘാടനച്ചടങ്ങിൽ അർപ്പിക്കും.
ഇരിങ്ങാലക്കുടയുടെ സർവ്വകാല അഭിമാനഭാജനങ്ങളായ അനശ്വര ചലച്ചിത്രപ്രതിഭകൾ ഇന്നസെന്റിനും മോഹനും,
സത്യൻ അന്തിക്കാടും കമലും സ്മരണാഞ്ജലിയർപ്പിക്കും.
ഉൽഘാടനചടങ്ങുകളെ തുടർന്ന് ശരണ്യ സഹസ്രയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തവും വൈകീട്ട് 7.30 ന് ആൽമരം മ്യൂസിക് ബാൻഡിന്റെ അവതരണവും ഉദ്ഘാടന വേദിയിൽ നടക്കും.
27 വെള്ളിയാഴ്ച്ച മുതൽ സായന്തനങ്ങൾ നൃത്തസന്ധ്യകളായി മാറും. 27ന് വൈകീട്ട് 4.30ന് ഫ്യൂഷൻ, 5ന് പടിയൂർ
ശ്രീ ശങ്കര നൃത്തവിദ്യാലയം, ഇരിങ്ങാലക്കുട ഓം നമഃശിവായ നൃത്ത കലാക്ഷേത്രം, എടക്കുളം ലാസ്യ പെർഫോമിംഗ് ആർട്ട്സ്, ഇരിങ്ങാലക്കുട നൃത്തതി നൃത്തക്ഷേത്ര, മൂർക്കനാട് ഭരതനാട്യ ഡാൻസ് വേൾഡ്, ചെട്ടിപ്പറമ്പ് ശ്രീശങ്കര നാട്യകലാക്ഷേത്ര, കരുവന്നൂർ നാട്യപ്രിയ കലാലയം എന്നിവരുടെ അവതരണങ്ങൾ നൃത്തസന്ധ്യയിൽ വിരിയും.
തുടർന്ന് സാംസ്കാരിക സമ്മേളനവും കൊറ്റനെല്ലൂർ സമയ കലാഭവന്റെ “നല്ലമ്മ” നാടൻ പാട്ട് നാടൻ കലാരൂപ അവതരണങ്ങളും നടക്കും.
28 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് നൃത്തസന്ധ്യ. നടവരമ്പ് മാണിക്യം കലാക്ഷേത്ര, കാട്ടൂർ അഭിനവ നാട്യകലാക്ഷേത്രം എന്നിവയുടെ അവതരണങ്ങൾ അരങ്ങേറും.
ഏഴു മണിക്ക് സാംസ്കാരിക സമ്മേളനം.
തുടർന്ന് സിത്താരാ കൃഷ്ണകുമാറിന്റെ സംഘം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡും അരങ്ങേറും.
സമാപനദിനമായ 29 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക്
നൃത്തസന്ധ്യയിൽ അവിട്ടത്തൂർ ചിലമ്പൊലി നൃത്തവിദ്യാലയവും, ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ നാട്യകളരിയും പരിപാടികൾ അവതരിപ്പിക്കും.
വൈകീട്ട് 7 മണിക്ക് സമാപന സമ്മേളനം.
ഗൗരിലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് മ്യൂസിക് ബാൻഡോടെയാവും പുതുവർഷത്തിന് സ്വാഗതമോതി വർണ്ണക്കുടക്ക് സമാപനമാവുക.
Leave a Reply