ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോണത്തുകുന്ന് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.
വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, ഹരിതകർമ്മ സേനയുടെ ഫീസ് മാലിന്യങ്ങളുടെ തോതനുസരിച്ച് ക്രമീകരിക്കുക, ലൈസൻസ് പുതുക്കുന്നതിന് അനാവശ്യമായ നിബന്ധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
കോണത്തുകുന്ന് യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ഐ. നജാഹ് ധർണ ഉദ്ഘാടനം ചെയ്തു.
അരവിന്ദാക്ഷൻ, മനോജ് കുന്നപ്പിള്ളി, സലാഹുദ്ദീൻ, ഹബീബ്, ഷിഹാബ്, സുബൈർ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് പ്രസിഡന്റ് ബഷീർ സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌ഫാക്ക് നന്ദിയും പറഞ്ഞു.
Leave a Reply