ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഇടതുപക്ഷ ദുർഭരണത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
കോൺഗ്രസ് മെമ്പർമാരോടുള്ള രാഷ്ട്രീയ അവഗണന അവസാനിപ്പിക്കുക, ജലനിധി നടത്തിപ്പിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ എ മുസമ്മിൽ അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കമാൽ കാട്ടകത്ത് ആമുഖപ്രഭാഷണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഇ വി സജീവ്, ധർമജൻ വില്ലേടത്ത്, എ ചന്ദ്രൻ, നസീമ നാസർ, പീപ്പിൾ സഹകരണ ബാങ്ക് പ്രസിഡന്റ് എ ആർ രാമദാസ്, കെ എൻ സജീവൻ, ജോപ്പി, സാബു കണ്ടത്തിൽ, കെ ഐ നജാഹ്, ഷംസു വെളുത്തേരി, സലിം അറക്കൽ, കെ കൃഷ്ണകുമാർ, സതീശൻ, മല്ലിക ആനന്ദൻ, മഞ്ജു ജോർജ്, മഹേഷ് ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.
നൗഷാദ് ചിലങ്ക, രാജീവ് വള്ളിവട്ടം, സുനിൽ, കബീർ കാരുമാത്ര, സക്കീർ ഹുസൈൻ, ഇ കെ ജോബി, മുഹമ്മദാലി മാതിരപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
വി മോഹൻദാസ് സ്വാഗതവും, പഞ്ചായത്ത് മെമ്പർ ബഷീർ മയ്യക്കാരൻ നന്ദിയും പറഞ്ഞു.
Leave a Reply