ഇരിങ്ങാലക്കുട : എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂൾ ഗ്രൗണ്ടിൽ വി വി രാമൻ സ്മാരക 5-ാമത് പഞ്ചായത്ത്തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
മത്സരത്തിൽ ചൈതന്യ എടതിരിഞ്ഞി വിന്നേഴ്സ് ട്രോഫിയും, ചെട്ടിയാൽ ഫിനിക്സ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
സമാപന സമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.
സന്തോഷ് ട്രോഫി ഗോൾ കീപ്പർ ആയിരുന്ന അൽക്കേഷ് രാജ് സമാനങ്ങൾ വിതരണം ചെയ്തു.
വിന്നേഴ്സിന് 10,001 രൂപ ക്യാഷ് പ്രൈസും, എ ഐ ടി യു സി ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ നൽകുന്ന എവർ റോളിംഗ് ട്രോഫിയും, റണ്ണേഴ്സിന് 5,001രൂപ ക്യാഷ് പ്രൈസും എ ഐ ടി യു സി ഇരിങ്ങാലക്കുട റേഞ്ച് മദ്യ വ്യവസായി തൊഴിലാളി യൂണിയൻ നൽകുന്ന എവർ റോളിംഗ് ട്രോഫിയുമാണ് ലഭിക്കുക.
എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി വി വിബിൻ, മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണുശങ്കർ, സി പി ഐ ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷണൻ എന്നിവർ പ്രസംഗിച്ചു.
എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല ഭാരവാഹികളായ പി എസ് കൃഷ്ണദാസ്, വി ആർ അഭിജിത്ത്, കെ പി കണ്ണൻ, എം കെ മുരളീധരൻ, ജിബിൻ ജോസ്, മിഥുൻ പോട്ടക്കാരൻ, വി ഡി യാദവ്, ഇ എസ് അഭിമന്യു, അൻഷാദ്, ധനൂഷ് എന്നിവർ നേതൃത്വം നൽകി.
Leave a Reply