“ലഹരിക്കെതിരെ യുവത്വം” : മാരത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എ ഐ എസ് എഫ്- എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ “ലഹരിക്കെതിരെ യുവത്വം” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് മാരത്തോൺ സംഘടിപ്പിച്ചു.

എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്ന് ആരംഭിച്ച് ചെട്ടിയാൽ സെൻ്ററിൽ സമാപിച്ച മാരത്തോൺ എച്ച്.ഡി.പി. സമാജം സ്കൂളിലെ റിട്ട. അധ്യാപകൻ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.

മേഖല പ്രസിഡന്റ് പി.എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് മേഖല സെക്രട്ടറി വി.ആർ. അഭിജിത്ത് സ്വാഗതം പറഞ്ഞു.

ലോക്കൽ സെക്രട്ടറി വി.ആർ. രമേഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. കണ്ണൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് വിഷ്ണുശങ്കർ, എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസ്, 2-ാം വാർഡ് മെമ്പർ വി.ടി. ബിനോയ് എന്നിവർ പ്രസംഗിച്ചു.

അൻഷാദ്, ഗിൽഡ പ്രേമൻ, ഗോകുൽ സുരേഷ്, ഷിയാസ്, ധനുഷ്, ആർദ്ര സന്തോഷ് എന്നിവർ നേതൃത്വം നൽകി.

മാരത്തോണിൽ പങ്കെടുത്ത എല്ലാവർക്കും മെഡൽ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *