ഇരിങ്ങാലക്കുട : ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ചിറ്റിലപ്പിള്ളി ചാരിറ്റബിൾ ഫാമിലി ട്രസ്റ്റിൻ്റെ 26-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജെക്സൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
കുടുംബത്തിലെ 103 വയസ്സായ കുഞ്ഞിലക്കുട്ടി അമ്മ, ബിസിനസ്സ് അച്ചീവ്മെൻ്റ് അവാർഡ് നേടിയ ടി.വി. ജോർജ്ജ്, പി.എച്ച്.ഡി. നേടിയ ജെസ്റ്റിൻ ജോസഫ്, ട്രസ്റ്റ് ചെയർമാൻ ടി.എൽ. ജോസഫ്, നവ വൈദികനായ അഖിൽ തണ്ട്യേക്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.
ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. സിൻ്റോ ചിറ്റിലപ്പിള്ളി, ഫാ. സിൻ്റോ ആലപ്പാട്ട്, സിസ്റ്റർ ഗ്രീഷ്മ, സിസ്റ്റർ ആഗ്നസ്, ബ്രദർ ജിതിൻ, മഹാ കുടുംബയോഗം പ്രസിഡന്റ് സാന്റി ഡേവിഡ്, ടി.ജെ. പിയൂസ്, ടി.ജെ. അരുൺ, ജോബി മാത്യു, വിൽസൻ തണ്ട്യേക്കൽ, ടി.ഒ. പോളി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ടി.പി. ആന്റോ (പ്രസിഡന്റ്), ജോബി മാത്യു (വൈസ് പ്രസിഡന്റ്), ടി.ജെ. പിയൂസ് (സെക്രട്ടറി), ടി.എ. ഷിബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Leave a Reply