ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴുവിലങ്ങിൽ ഭർത്താവിൻ്റെ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.
ചേനോത്തുപറമ്പിൽ വീട്ടിൽ പ്രശാന്തി(40)നെയാണ് മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ 34 വയസ്സുള്ള യുവതിയെ പ്രശാന്ത് വിവാഹം കഴിക്കുകയായിരുന്നു. പ്രശാന്തിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി തൂങ്ങി മരിച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
Leave a Reply