ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പുന്നക്കുരു ബസാറിലെ പാപ്പിനിവട്ടം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 88,000 രൂപ തട്ടിയ കേസിൽ പുതിയകാവ് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ സിദ്ദിഖ് (54) പിടിയിലായി.
ബുധനാഴ്ച്ചയാണ് സിദ്ദിഖ് ഓരോ പവൻ വീതമുള്ള 2 മുക്കുപണ്ട വളകൾ ബാങ്കിൽ പണയം വച്ച് പണം വാങ്ങിയത്.
പണയം വച്ച വളകളെക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ മതിലകം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
സമാന രീതിയിൽ മറ്റ് ബാങ്കുകളിലും പ്രതി മുക്കുപണ്ടങ്ങൾ പണയത്തിൽ വെച്ചിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചു വരികയാണ്.
Leave a Reply