ഇരിങ്ങാലക്കുട : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപത്തുനിന്ന് 19 ബോട്ടിൽ ഹെറോയിനുമായി ആസാം സ്വദേശിയെ പിടികൂടി.
വിൽപനക്കായെത്തിച്ച മാരക മയക്കുമരുന്നുമായി ആസാം നാഗാവോൺ സ്വദേശി അസദുൾ ഇസ്ലാം (25)നെയാണ് പിടികൂടിയത്.
മയക്ക് മരുന്ന് വിൽപ്പനയ്ക്ക് ആവശ്യക്കാരെ കാത്ത് നിൽക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിലാക്കി 700 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളും കഠിന ജോലികൾ ചെയ്യുന്ന തദ്ദേശീയരുമാണ് ആവശ്യക്കാർ.
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 9995966666 എന്ന യോദ്ധാവ് വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണെന്ന് തൃശൂർ റൂറൽ പൊലീസ് അറിയിച്ചു.
Leave a Reply