ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ പേവിഷ ബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.
ആനന്ദപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. ശാരിക, രമ്യ കുമാരൻ എന്നിവർ ക്ലാസ് നയിച്ചു.
ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, ബി. ബിജു എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ പേവിഷ ബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്തു.
Leave a Reply