ഇരിങ്ങാലക്കുട : ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കടുക്കുന്ന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പട്ടയ മിഷന്റെ ഭാഗമായി പട്ടയങ്ങൾ ലഭ്യമാകുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
അതാത് താലൂക്ക് ഓഫീസുകളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്താനിരിക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ അവലോകനമാണ് പട്ടയ അസംബ്ലിയിൽ നടന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ്. തമ്പി, കെ.ആർ. ജോജോ, ലിജി രതീഷ്, ബിന്ദുക്കൾ പ്രദീപ്, ടി.വി. ലത, ഇരിങ്ങാലക്കുട ആർ.ഡി.ഒ. എം.സി. റെജിൽ, തഹസിൽദാർ സിമീഷ് സാഹു, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പട്ടയ അസംബ്ലിയിൽ സന്നിഹിതരായിരുന്നു.
Leave a Reply