ഇരിങ്ങാലക്കുട : പി എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പി എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ലയണ്‍സ് ക്ലബ്ബ് ഏരിയ ചെയര്‍പേഴ്സണ്‍ ഷീല ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സൺ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.
സോണ്‍ ചെയര്മാന് അഡ്വ ജോണ്‍ നിധിന് തോമസ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ടിന്റോ ഇലഞ്ഞിക്കല്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന് മണപറമ്പില്‍, സെക്രട്ടറി അഡ്വ എം എസ് രാജേഷ്, പ്രദീപ്, ശിവന് നെന്മാറ എന്നിവര്‍ പങ്കെടുത്തു.
Leave a Reply