നാദോപാസന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ 34-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി.

അമ്മന്നൂർ ഗുരുകുലത്തിൽ പ്രശസ്ത സംഗീതജ്ഞരായ പാലക്കാട്‌ കെ.എൽ. ശ്രീറാമും ഡോ. ജി. ബേബി ശ്രീറാമും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

നാദോപാസന പേട്രൺ ഡോ. സി.കെ. രവി അധ്യക്ഷനായി.

കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി മുഖ്യാഥിതിയായി.

നാദോപാസന പ്രസിഡന്റ്‌ സോണിയ ഗിരി ആമുഖ പ്രഭാഷണം നടത്തി.

നാദോപാസന സെക്രട്ടറി നന്ദകുമാർ, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, വരവീണ ഡയറക്ടർ ശ്രീവിദ്യ വർമ്മ, തുടങ്ങിയവർ പങ്കെടുത്തു.

ഗിരീഷ്കുമാർ സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

തുടർന്ന് ചെന്നൈ ഭരത് നാരായണന്റെ കർണാട്ടിക് സംഗീത കച്ചേരി അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *