നടവരമ്പ് സെന്‍റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട : സെന്‍റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി.

രൂപത വികാരിജനറാള്‍ മോണ്‍. ജോളി വടക്കന്‍ തിരുനാളിന്‍റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.

ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലിക്ക് രൂപത വൈസ് ചാന്‍സലര്‍ ഫാ. ആന്‍റോ വട്ടോലി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അമ്പ് വെഞ്ചിരിപ്പ്, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍.

ഉച്ചതിരിഞ്ഞ് 3ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 10ന് അമ്പ് പ്രദക്ഷിണം സമാപിക്കും. തിരുനാള്‍ദിനമായ 23ന് രാവിലെ 6.30ന് ദിവ്യബലിക്ക് വികാരി ഫാ. വര്‍ഗീസ് ചാലിശ്ശേരി മുഖ്യകാര്‍മികനായിരിക്കും. 10ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പുല്ലൂര്‍ ഇടവക സഹവികാരി ഫാ. ആല്‍വിന്‍ വര്‍ഗീസ് അറയ്ക്കല്‍ സന്ദേശം ‘നല്‍കും. ഉച്ചതിരിഞ്ഞ് 3.30 നുള്ള ദിവ്യബലിക്ക് പ്രൊവിഡന്‍സ് ഹൗസ് കപ്ലോന്‍ ഫാ. റോബി വളപ്പില കാര്‍മികനാകും.

വൈകീട്ട് 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി 7ന് സമാപിക്കും. തുടര്‍ന്ന് തിരുശേഷിപ്പ് വണങ്ങല്‍, വര്‍ണമഴ.

24ന് രാവിലെ 6.30ന് മരിച്ചവര്‍ക്കായി അനുസ്മരണബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ്, കൊടിയിറക്കം, തിരുസ്വരൂപം തിരികെ എടുത്തുവയ്ക്കല്‍ എന്നിവ ഉണ്ടായിരിക്കും.

തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്‍മാരായ ആലപ്പാടന്‍ ദേവസി വിന്‍സെന്‍റ്, കോമ്പാറക്കാരന്‍ ചാക്കപ്പന്‍ ജോയ്, ചിറ്റക്കര ജേക്കബ് ജോസ്, ജനറല്‍ കണ്‍വീനര്‍ ചക്കാലക്കല്‍ പോള്‍ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *