ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ടി.കെ. ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ സിപിഎം മാള ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും മാള ഏരിയ പ്രസിഡൻ്റുമാണ്.
സ്വീകരണ ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ്, സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം.ബി. ലത്തീഫ് എന്നിവർ പങ്കെടുത്തു.
Leave a Reply