ഇരിങ്ങാലക്കുട : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്നറിയപ്പെടുന്ന അനുരാജിനെ (27) കാപ്പ ചുമത്തി തടങ്കലിലാക്കി.
2023ൽ കാട്ടൂർ സ്റ്റേഷൻ പരിധിയിലും 2017, 2022 വർഷങ്ങളിൽ പുതുക്കാട് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് കടത്തിയ കേസിലും 2022ൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു അടിപടി കേസിലും 2021ൽ കൊടകര സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടി കേസിലും 2024ൽ പുതുക്കാട് സ്റ്റേഷൻ പരിധിയിൽ ചാൾസ് ബഞ്ചമിൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും അടക്കം 16 ഓളം കേസിലെ പ്രതിയാണ് അനുരാജ്.
പുതുക്കാട് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
“ഓപ്പറേഷന്‍ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply