ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുള്ളൻബസാർ എരുമത്തുരുത്തി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ ശിവാജി മകൻ വിഷ്ണു(30)വിനെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങൾക്കും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിഷ്ണുവിൽ നിന്നും 9 ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന ഏകദേശം 75 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എസ് ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ സഹദ്, എ എസ് ഐ പ്രജീഷ്, ലിജു, എസ് സി പി ഒ ബിജു, ജമാൽ, നിഷാന്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് വിഷ്ണുവിനെ പിടികൂടിയത്.
Leave a Reply