ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടിൽ ഷമീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
2010ൽ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലും വിൽപ്പനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023ൽ വലപ്പാട് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം എം ഡി എം എ യും, 2024ൽ മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ 95 ഗ്രാം എം ഡി എം എയും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസ്സിലും ഉൾപ്പെടെ 9 ഓളം കേസ്സുകളിൽ പ്രതിയാണ്.
മണ്ണുത്തി കേസ്സിൽ ജാമ്യത്തിൽ ഇറങ്ങുവാനിരിക്കെയാണ് കാപ്പ ചുമത്തിയത്.
ഓപ്പറേഷൻ കാപ്പ വഴി 26 ഗുണ്ടകളെ കാപ്പ ചുമത്തി. 16 പേരെ കാപ്പ പ്രകാരം നാടു കടത്തി. 10 പേരെ ജയിലിലടച്ചു.
കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.
Leave a Reply