ഇരിങ്ങാലക്കുട : യു. ഡി. എഫ്. സർക്കാരിന്റെ കാലത്ത് സ്ഥലം എം. എൽ.എ. ആയിരുന്ന അഡ്വ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി 2014 – 2015 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അന്നത്തെ ഗതാഗത വകുപ്പു മന്ത്രി പൊതുസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. സബ് ഡിപ്പോക്ക് ഇപ്പോൾ എന്ത് സംഭവിച്ചു എന്ന ചോദ്യമുയർത്തി കേരള കോൺഗ്രസ് രംഗത്തെത്തി.
ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. ഡിപ്പോയോടുള്ള സംസ്ഥാന സർക്കാരിന്റെയും കെ. എസ്. ആർ. ടി. സി. മാനേജ്മെന്റിന്റെയും അവഗണനയ്ക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണയിലാണ് കേരള കോൺഗ്രസ് പ്രവർത്തകർ ഈ ചോദ്യം ഉന്നയിച്ചത്.
2016 മാർച്ച് 1ന് ഗുരുവായൂർ ഇൻസ്‌പെക്ടർ ആയിരുന്ന പോൾ മെല്ലിറ്റിനെ എ. ടി. ഒ. ആയി പ്രമോഷൻ നൽകി അന്ന് ഓപ്പറേഷൻ സെൻ്ററായിരുന്ന ഇവിടേക്ക് നിയമിക്കുകയും, സബ് ഡിപ്പോ പ്രാബല്യത്തിൽ ആക്കിയതും ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി.യുടെ ഉയർച്ചക്കു വേണ്ടിയായിരുന്നുവെന്ന് ഇടതുപക്ഷ എം. എൽ.എ.മാരും ഇടതുപക്ഷ മന്ത്രിസഭയും എന്താണ് മനസ്സിലാക്കാത്തതെന്നും യോഗത്തിൽ ചോദ്യമുയർന്നു.
പ്രതിഷേധ ധർണ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി. ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ. സതീഷ്, എ. ഡി. ഫ്രാൻസിസ്, മണ്ഡലം ഭാരവാഹികളായ ലാസർ കോച്ചേരി, എം. എസ്. ശ്രീധരൻ മുതിരപറമ്പിൽ, ലാലു വിൻസെന്റ്, ലിംസി ഡാർവിൻ, റാണി കൃഷ്ണൻ, ലില്ലി തോമസ്, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ദീപക് അയ്യൻചിറ, കെ. ജെ. രഞ്ജു, ജോയൽ ജോയ്, യോഹന്നാൻ കോമ്പാറക്കാരൻ, നോഹ് എന്നിവർ പ്രസംഗിച്ചു.
Leave a Reply