ഇരിങ്ങാലക്കുട : ജനസംഖ്യാ ആനുപാതികമായി ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരെയും നിയമിക്കാതെ മാറി മാറി വന്ന സർക്കാരുകൾ ആരോഗ്യരംഗത്ത് കൊണ്ടുവന്ന ആശാവർക്കർമാർക്ക് ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് റിട്ട ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ.
തുച്ഛമായ വരുമാനത്തിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. എസ്. പവിത്രനും ജനറൽ സെക്രട്ടറി കെ. ബി. പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നൽകുന്ന സേവനത്തിന് ആനുപാതികമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
Leave a Reply